♾️
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്ന് പ്രവർത്തിക്കുക. 
നാളെ ശനിയാഴ്ച്ചത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവർത്തി ദിനങ്ങൾ കൂടിയുണ്ട്.ഒക്ടോബർ 29ശനിയും ഡിസംബർ 3ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

♾️
ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 20 സെക്ഷനുകളിലായി രണ്ടാഴ്ചത്തെ തിയറി, പ്രായോഗിക പരിശീലനവുമാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഡ്രൈവിങ് ബാലപാഠങ്ങള്‍ മുതല്‍ റോഡിലെ പെരുമാറ്റം വരെ ഉള്‍പ്പെടുന്നതാകും ക്ലാസ്.തിയറി ക്ലാസില്‍ ഏഴ് സെക്ഷനുകളും പ്രായോഗിക പരിശീലനം 13 സെക്ഷനുകളുമായിരിക്കും. ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ, റോഡിലെ പെരുമാറ്റം, ഇന്ധന ലാഭവും പരിസ്ഥിതി പരിപാലനവും തുടങ്ങിയ സെക്ഷനുകളാണ് തിയറി ക്ലാസില്‍ ഉണ്ടാകുക. ഡ്രൈവിങ്ങിന്റെ വിവധ ഘട്ടങ്ങള്‍, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ തുടങ്ങിയ സെക്ഷനുകളായിരിക്കും പ്രായോഗിക പരിശീലനത്തില്‍ ഉണ്ടായിരിക്കുക.ലൈസന്‍സ് ലഭിക്കാന്‍ ഇനി മുതല്‍ അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്‌ക്കൊപ്പം നല്‍കണം. കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ മുന്നറിയിപ്പ് അലാം മുഴങ്ങുന്ന സംവിധാനം നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനവും വൈകാതെ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്

Post a Comment

0 Comments