♾️
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുത്താനാവുക. യുപിഐ ഉപയോഗിച്ച് അവർക്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താൻ കഴിയും.
♾️
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. ഇന്നലെ 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില 20 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 4600 രൂപയാണ്. 18 കാരറ്റ് സ്വർണത്തിൻറെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.
♾️
നാളെ (വെള്ളി) നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം, കേരള സർവകലാശാല നാളെ (23.09.2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (Theory, Practical & Viva Voce) മാറ്റിവച്ചു. പുതുക്കിയ പരീക്ഷതീയതികൾ പിന്നീട് അറിയിക്കും.
0 Comments