Header Ads Widget

Responsive Advertisement





♾️
മുപ്പത്തിയാറാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ തുടക്കം. അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്രാനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് കായികരംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കാൻ രാജ്യത്തിന് കരുത്തായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

♾️
കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. കേരളത്തെക്കുറിച്ച് എന്നും നല്ല ഓർമ്മകളാണുള്ളതെന്നും കേരളത്തിൽ നടന്ന ഒരു മത്സരത്തിലാണ് താൻ ആദ്യമായി ക്യാപ്റ്റനായതെന്നും ഗാംഗുലി പറഞ്ഞു.


♾️
2 ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് കുതിപ്പ്. പവന് 480 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപയായി.ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 4640 ആയി. കഴിഞ്ഞ രണ്ടു ദിവസമായി 36,640ല്‍ തുടരുകയായിരുന്നു പവന്‍ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Post a Comment

0 Comments