സംസ്ഥാനത്ത് സ്‌കൂള്‍ മേളകളുടെ സമയക്രമം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ശാസ്ത്രോത്സവം സ്‌കൂള്‍ തലത്തില്‍ സെപ്തംബര്‍ 30ന് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ അഞ്ചിന് മുമ്പ് സംഘടിപ്പിക്കണം. സംസ്ഥാനതല മത്സരം നവംബര്‍ 10, 11,12 തീയതികളില്‍ എറണാകുളത്ത് നടക്കും.

കലോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 30ന് മുമ്പ് നടത്തണം. ജനുവരി മൂന്നു മുതല്‍ ഏഴ് വരെ കോഴിക്കോട്ടാണ് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം.

കായികമേള സ്‌കൂള്‍ തലത്തില്‍ ഒക്ടോബര്‍ 12നകവും സബ്ജില്ലാ, ജില്ലാ മത്സരങ്ങള്‍ നവംബര്‍ 20ന് മുമ്പായും നടത്തണം. ഡിസംബര്‍ 3 മുതല്‍ 6 വരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്‌കൂള്‍ കായിക മേള.

സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്‌ക്രീനിംഗ് ഒക്ടോബര്‍ പത്തിന് മുമ്പ് നടത്തണം. ഒക്‌ടോബര്‍ 20,21, 22 തീയതികളില്‍ കോട്ടയത്താണ് സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നത്.

Post a Comment

0 Comments