♾️
സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ റെക്കോഡ് നേട്ടമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 30 ലക്ഷം ആഭ്യന്തര ടൂറസിറ്റുകളാണ് കേരളത്തിലേക്ക് എത്തിയത്.കൊവിഡ് കാലത്തെ അതിജീവിച്ച് കേരളം ടൂറിസം രംഗത്ത് ഉയർന്നുവരികയാണെന്നും ഗതാഗത കണക്ടിവിറ്റിയാണ് ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് തിരുവനന്തപുരത്തെ ഗതാഗത രംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് സംഘടിപ്പിച്ച ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
♾️
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയുണ്ടാകില്ല. രണ്ട് ദിവസം ചില ജില്ലകളിൽ മാത്രമാണ് മഴയ്ക്ക് സാധ്യത.
♾️
ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. രണ്ട് തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജക്ക് പകരം അക്‌സര്‍ പട്ടേല്‍ കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന ഹര്‍ദിക് പാണ്ഡ്യ ഇന്ന് ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും.
♾️
നെഹ്റു ട്രോഫി വള്ളംകളി ഇന്ന്.പുന്നമടക്കായലിനെ കീറിമുറിച്ച് ജലോത്സവം തുടങ്ങാൻ മണിക്കൂറുകൾ മാത്രം. രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമെത്തുന്ന ജലോത്സവത്തിന് സാക്ഷികളാകാൻ ആയിരങ്ങൾ എത്തും. ആഴ്ചകളായി നടന്നുവന്ന പരിശീലനത്തിനൊപ്പം പോളിഷ് ചെയ്തിറക്കുന്ന വള്ളങ്ങളും കൂടിയാകുമ്പോൾ ആരാധകരെ ത്രസിപ്പിക്കുന്ന മത്സരമാകും നടക്കുക.മഴയ്ക്കോ വെയിലിനോ തളർത്താനാകാത്ത പോരാട്ട വീര്യം പുറത്തെടുക്കാൻ അവസാനഘട്ട ഒരുക്കങ്ങളും നടത്തി ക്ലബ്ബുകൾ തയാറായി. നെഹ്റു ട്രോഫി ആര് സ്വന്തമാക്കുമെന്ന് വൈകിട്ട് അഞ്ചരയോടെ അറിയാം.ഇന്ന് രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരങ്ങൾ തുടങ്ങും. ഉച്ചയ്ക്കു ശേഷമാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. ഫൈനൽ വൈകിട്ട് 4ന് ശേഷം. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.എൻ.ബാലഗോപാൽ, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.
0 Comments