Header Ads Widget

Responsive Advertisement


♾️
സ്പീക്കര്‍ സ്ഥാനം രാജിവെച്ച എം.ബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.രാവിലെ 11 മണിക്കാണ് ചടങ്ങുകള്‍.

♾️
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

♾️
കേരളത്തിൽ മരുന്ന് നിർമ്മാണത്തിനും വിൽപ്പനയ്ക്കുമുള്ള ലൈസൻസ് അനുവദിക്കുന്നത് പൂർണ്ണമായും ഓൺലൈനാക്കുന്നതിന് സർക്കാർ ഉത്തരവായി. മെഡിക്കൽ ഷോപ്പുകളും മരുന്നു നിർമ്മാണശാലകൾക്കും രാജ്യത്ത് ലൈസൻസ് അനുവദിക്കുന്നത് ഓൺലൈനാക്കുന്ന കേന്ദ്ര തീരുമാനത്തെ തുടർന്നാണ് സംസ്ഥാനത്തും ഇത് നടപ്പിലാക്കുന്നത്. ഓൺലൈൻ നാഷണൽ ഡ്രഗ്സ് ലൈസൻസിംഗ് പോർട്ടൽ വഴി മാത്രമേ ഇനി രാജ്യത്തു മെഡിക്കൽ ഷോപ്പുകളുടെ മൊത്ത ചില്ലറ വിൽപ്പനയ്ക്കും മരുന്നു നിർമ്മാണത്തിനും ലൈസൻസ് ലഭിക്കൂ.

♾️
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 37,400 രൂപയും ഗ്രാമിന് 4675 രൂപയുമായി.

Post a Comment

0 Comments