♾️
സംസ്ഥാനത്ത് പേവിഷബാധയുടെ ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വാക്സിനുകളുടെ ഫലപ്രാപ്തിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങൾ പേവിഷബാധയിൽ അപൂർവമാണ്. എന്നാൽ പേവിഷബാധയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനാലാണ് പരിശോധന നടത്തുന്നത്.
♾️
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.തൃശൂർ മുതൽ കാസർക്കോട് വരെ യെല്ലോ അലർട്ടുമുണ്ട്.ഒറ്റപ്പെട്ട അതിശക്തമഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശത്തുള്ളവർ, നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
0 Comments