♾️
പ്ലസ് വൺ സ്കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷ ഇന്നു
(Sep 15) രാവിലെ 10 മണി മുതൽ 16 ന് (നാളെ) വൈകിട്ട് 5 മണി വരെ അക്ഷയ വഴി ചെയ്യാവുന്നതാണ്.പ്രവേശനം നേടിയ ജില്ലക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ
സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്.
♾️
കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
♾️
എട്ടാമത് കാരംസ് ലോക ചാമ്പ്യൻഷിപ്പ് ഒക്ടോബർ 3 മുതൽ 7 വരെ മലേഷ്യയിലെ ലാങ്ക്വായില്‍ നടക്കും. ഇന്‍റർനാഷണൽ കാരംസ് ഫെഡറേഷനിൽ അംഗങ്ങളായ 20 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. നാലു വർഷത്തിലൊരിക്കലാണ് കാരംസ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
♾️
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്നലെ ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 37120 രൂപയാണ്.
0 Comments