♾️
നാണയപെരുപ്പം കൈപിടിയിൽ ഒതുക്കാൻ ആർ.ബി.ഐ വായ്പാ
നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തി 5.90 ശതമാനമാക്കി. പിന്നിട്ട അഞ്ച് മാസത്തിനിടയിൽ പലിശ നിരക്കിൽ 1.90 ശതമാനം വർദ്ധയാണ് വരുത്തിയത്.കഴിഞ്ഞ എട്ട് മാസമായി പണപ്പെരുപ്പം കടിഞ്ഞാൺ പൊട്ടിച്ച് കുതിച്ചതോടെ ധനമന്ത്രാലയം സ്ഥിതിഗതി നിയന്ത്രിക്കാൻ പലിശ നിരക്ക് ഉയർത്തുകയാ
♾️
കേരളത്തില്‍ ഒക്ടോബർ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
♾️
പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു.എൺപത് വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
♾️
36-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്നലെ രണ്ട് സ്വര്‍ണം. പുരുഷന്‍മാരുടെ 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ ഒളിമ്പ്യന്‍ സജന്‍ പ്രകാശ് സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ റോവിങ്ങ് ഫോര്‍ വിഭാഗത്തില്‍ വിജിന മോള്‍, ആവണി, അശ്വനി കുമാരന്‍, അനുപമ ടി.കെ എന്നിവരടങ്ങിയ ടീം കേരളത്തിനായി സ്വര്‍ണം നേടി.
0 Comments