Header Ads Widget

Responsive Advertisement





♾️
ഇത്തവണത്തെ രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങൾക്കാണ് പുരസ്‌കാരം. കരോളിൻ ബെർട്ടോസി, മോർട്ടാൻ മെൽദാൽ, ബാരി ഷർപ്ലെസ് എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. ബാരി ഷർപ്ലസിന് ഇത് രണ്ടാംതവണയാണ് നൊബേൽ ലഭിക്കുന്നത്.

♾️
ഇന്ന് വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിയത്  ആയിരക്കണക്കിന് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമായാണ് കുട്ടികളെ എഴുത്തിനിരിത്തിയത്. കൊവിഡ് വ്യാപനത്തിന് ശേഷം നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെയാണ് ഇത്തവണത്തെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നത്.

♾️
ഇന്ന് സ്വര്‍ണ വിലയില്‍ വൻ വർദ്ധനവ്. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഏറെ നാളുകള്‍ക്കു ശേഷമാണ് വില 38,000 കടക്കുന്നത്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4775 ആയി. ഇന്നലെ പവന്‍ വിലയില്‍ 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തനിടെയുണ്ടായ വര്‍ധന 720 രൂപ.

Post a Comment

0 Comments