♾️
സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു.ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാല്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. തെക്കന്‍ തമിഴ്‌നാട്ടിലും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.

♾️
രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് വില കുറയ്ക്കാൻ ഇന്ധന കമ്പനികൾ നടപടി തുടങ്ങിയത്.

♾️
മലയാള സാഹിത്യത്തിനുള്ള പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം സേതുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് അംഗീകാരം. അഞ്ച് ലക്ഷം രൂപയും ശിൽപവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

♾️
പുതിയ ഫീച്ചറുകളുമായി വാട്‍സാപ്പ്. വീഡിയോ കോളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 32 ആക്കിയതാണ് പ്രധാനമാറ്റം. വാട്സാപ്പിന്റെ മാതൃക മ്പനിയായ മെറ്റയുടെ സി. ഇ.ഒമാർക്ക് സക്കർബർഗാണ് വ്യാഴാഴ്ച വാട്സാപ്പിലെ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്.ചാറ്റിൽത്തന്നെ അഭിപ്രായ സർവേ നടത്താനുള്ള സൗകര്യവും ഉൾപ്പെടുത്തി. സിനിമ, യാത്ര എന്നിവയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഇതുസഹായിക്കും. ഒരു ഗ്രൂപ്പിൽ ചേർക്കാവുന്ന അംഗങ്ങളുടെ എണ്ണം 512-ൽ നിന്ന് 1024 ആയി ഉയർത്താനും വാട്സാപ്പ് തീരുമാനിച്ചു.കൂടുതൽ ആളുകളുമായി ഒരേസമയം ആശയവിനിമയം നടത്താൻ കഴിയുന്ന കമ്യൂണിറ്റി ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ കൂടുതൽ ആളുകൾക്ക് ഒരു അനൗൺസ്‍ മെന്റ് ചാനലിലൂടെ അഡ്മിൻമാർക്ക് സന്ദേശങ്ങൾ കൈമാറാനാകും.

♾️
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 720 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,600 രൂപയായി. |ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,700 രൂപ. ഇന്നലെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെ 480 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. 600 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഇന്നലെ 60 രൂപ കുറഞ്ഞിരുന്നു.

Post a Comment

0 Comments