♾️
ദക്ഷിണ കൊറിയയിലെ സോളിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 151 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ.ദുരന്തം ഞെട്ടലുണ്ടാക്കിയതായും വിഷമഘട്ടത്തിൽ ഇന്ത്യ ദക്ഷിണ കൊറിയക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു.
♾️
സംസ്ഥാനത്തെ ആംബുലൻസുകളെ അടിമുടി മാറ്റുന്ന പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി. മൃതദേഹങ്ങള്‍ കൊണ്ടുപോകാൻ മാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ഉള്‍പ്പെടെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.മൃതദേഹങ്ങള്‍ കൊണ്ടുപോകുന്ന ആംബുലൻസുകളിൽ ഇനി സൈറൺ ഉപയോഗിക്കാനാവില്ല. മൃതദേഹം കൊണ്ടുപോകുന്ന വാഹനമാണെന്ന് തിരിച്ചറിയാൻ ‘Hearse’ എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റു കൊണ്ട് എഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടുകയും വേണം.
♾️
രാജ്യത്തെ തന്നെ മുന്‍നിര ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2021-22) 31 ശതമാനം വരുമാന വളര്‍ച്ച. 10,659 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. പക്ഷേ വരുമാനം കൂടിയിട്ടും ഗതാഗതം, വിപണനം, നിയമപരമായ ചെലവുകള്‍ എന്നിവ കാരണം കമ്പനിയ്ക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കമ്പനിയുടെ അറ്റ നഷ്ടം 51 ശതമാനമാണ്. അതായത് 4,362 കോടി രൂപ.ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലര്‍ ആക്‌സസിന്റെ ഡാറ്റ പ്രകാരം 10,477 കോടി രൂപയാണ് ഫ്ലിപ്കാര്‍ട്ടിന്റെ പ്രവര്‍ത്തന വരുമാനം.
♾️
ടി.20 ലോകകപ്പിൽ സിംബാബ്വെക്കെതിരെ ബംഗ്ലാദേശിന് മൂന്ന് റൺസിന്റെ ജയം.151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്ബ്വേക്ക് 146 റൺസെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ടസ്കിൻ അഹമ്മദ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
0 Comments