Header Ads Widget

Responsive Advertisement






♾️
ഖത്തര്‍ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളുടെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കരുത്തരായ വെയ്ല്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇറാന്‍. സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ഇറാന്‍ നേടിയ രണ്ട് ഗോളുകളാണ് വെയില്‍സിനെ തകര്‍ത്തത്. 85-ാം മിനിറ്റില്‍ വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തുപോയതിനെ പിന്നാലെയാണ് ഇറാന്‍ ആക്രമണം ശക്തമാക്കിയത്.

♾️
ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ സെനഗലിനോട് തോറ്റ ഖത്തറിന്റെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ആതിഥേയരായ ഖത്തര്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. അതേസമയം ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോള്‍ നേടിക്കൊണ്ട് ഖത്തര്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചരിത്രം കുറിച്ചു.

♾️
വമ്പന്‍മാരായ ഡച്ച് പട ഇക്വഡോറിനു മുന്നില്‍ സമനിലയുമായി രക്ഷപ്പെട്ടു. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ആറാം മിനിറ്റില്‍ ഗോളടിച്ച നെതര്‍ലണ്ട്സിനെ പിന്നീടങ്ങോട്ട് തുടരെ തുടരെയുള്ള ആക്രമണങ്ങളിലൂടെ വിറപ്പിച്ച ഇക്വഡോര്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്യാപ്റ്റന്‍ വലന്‍സിയ നേടിയ ഗോളിലൂടെ സമനിലനേടുകയായിരുന്നു. ഈ ലോകകപ്പിലെ വലന്‍സിയയുടെ മൂന്നാമത്തെ ഗോളാണിത്. ലോകകപ്പുകളില്‍ ഇക്വഡോറിന്റെ അവസാന ആറ് ഗോളുകളും സ്‌കോര്‍ ചെയ്തത താരമെന്ന നേട്ടവും ഇതോടെ വലന്‍സിയ സ്വന്തമാക്കി. രണ്ടാം പകുതിയിലുടനീളം ഡച്ച് ഗോളിയെ പരീക്ഷിച്ച ഇക്വഡോറിനെ മുന്നില്‍ ഡച്ച് പട ഭാഗ്യം കൊണ്ട് മാത്രം സമനിലയുമായി രക്ഷപ്പെടുകയായിരുന്നു.

♾️
ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് യുഎസ്എ. ലോകകപ്പില്‍ ഇന്ന് വെളുപ്പിനെ നടന്ന നാലാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ യുഎസ്എക്ക് ഗോള്‍രഹിത സമനില. രണ്ടു കൂട്ടരും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോളടിക്കാനായില്ല.

(കടപ്പാട് Daily News)

Post a Comment

0 Comments