♾️
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്.
♾️
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം.
♾️
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 2023-26ലെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് തിരുവനന്തപുരം തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ലൈഫ് മെമ്പർമാർക്ക് മാത്രമായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള അവകാശം. തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക വരണാധികാരിയുടെ ഓഫീസ് കാര്യാലയമായ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് പബ്ലിക് ഓഫീസ്, മ്യൂസിയം, തിരുവനന്തപുരത്തു നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയങ്ങളിൽ 10 മുതൽ 5 വരെ ലഭിക്കും. ജനുവരി 20 മുതൽ നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങി. നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8 വൈകിട്ട് അഞ്ചുവരെ.
♾️
തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള സെലക്ഷൻ 27 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പൽ സ്റ്റേഡിയം കാസർകോട്, ഹോളിഫാമിലി എച്ച്. എസ്.എസ് രാജപുരം, 28ന് ഇ എം എസ് സ്റ്റേഡിയം നീലേശ്വരം എന്നിവിടങ്ങളിലാണ് സെലക്ഷൻ. 6,7,8 പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളി ലേക്ക് ലാറ്ററൽ എൻട്രിയിലൂടെ യുമായിരിക്കും സെലക്ഷൻ. 6,7 ക്ലാസുകളിലേക്ക് കായികക്ഷമതാ പരിശോധനയിലും എട്ട്, പ്ലസൺ ക്ലാസുകളിലേക്ക് കായിക ക്ഷമതയിലും കായിക ഇനത്തിലെ മികവിലുമാണ് സെല ക്ഷൻ, 9, 10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്ക് സംസ്ഥാന തലത്തിൽ മെഡൽ നേടിയവരാ യിരിക്കണം. അത്ലറ്റിക്സ്, ബാ സ്ക്കറ്റ്ബോൾ, ബോക്സിങ്,ജൂഡോ, വോളിബോൾ,ഗുസ്തി കായിക ഇനങ്ങളിലേക്ക് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ്, തയ്ക്കുണ്ടോ ഇനങ്ങളിൽ പെൺകുട്ടികൾക്കുമാ യിരിക്കും സെലക്ഷൻ. വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ,സ്പോർട്സ് കിറ്റ് സഹിതം ഏതെങ്കിലും കേന്ദ്രത്തിൽ അതാത് ദിവസം രാവിലെ എട്ടിന് എത്തണം.
0 Comments