♾️
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലെ മലയോര മേഖലകളിലും ശക്തമായ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഈര്‍പ്പമുള്ള കാറ്റ് വീശുന്നതും മഴയ്ക്കു കാരണമാകും.
♾️
തദ്ദേശ സ്ഥാപനങ്ങള്‍
ഈടാക്കുന്ന വാര്‍ഷിക കെട്ടിടനികുതി വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.ഇതുസംബന്ധിച്ച വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും. ഇനി വര്‍ഷംതോറും അഞ്ച് ശതമാനം വീതം കൂട്ടാനാണ് തീരുമാനം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ 25 ശതമാനം എന്ന തോതിലാണ് നിലവില്‍ കെട്ടിടനികുതി വര്‍ധിപ്പിക്കുന്നത്. അവസാനം വര്‍ധിപ്പിച്ചത് 2011ലാണ്.
♾️
പിഎസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഇനി മുതൽ ഉദ്യോഗാർഥികൾക്കു തന്നെ തിരുത്താം. ജനുവരി 26 മുതലാവും ഈ സൗകര്യങ്ങൾ ലഭ്യമാവുക. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെ ഉള്ള എന്തു വിവരവും ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനാവും.
♾️
നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് മാരുതി സുസൂക്കി. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 2351 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഇരട്ടിയോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മാരുതിയുടെ അറ്റാദായം 1011 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 29,044 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 465,911 യൂണീറ്റ് വാഹനങ്ങളാണ് കമ്പനി വിറ്റത്. അതില്‍ കയറ്റി അയച്ചത് 61,982 യൂണീറ്റുകളാണ്. 22,187 കോടി രൂപയുടേതാണ് അറ്റ വില്‍പ്പന.വില്‍പ്പന ഉയര്‍ന്നതും നിര്‍മാണ സാമഗ്രികളുടെ വില ഇടിവും കമ്പനിയുടെ ലാഭം ഉയര്‍ത്തി. 3,63,000 വാഹനങ്ങളുടെ ബുക്കിംഗ് ആണ് മാരുതിക്കുള്ളത്.
0 Comments