♾️
സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യനെ ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
♾️
ഡൽഹിയിൽ കൊടും ശൈത്യം. കനത്ത മൂടൽ മഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ 20 വിമാനങ്ങളുടെ സർവ്വീസ് വൈകി. ഇന്ന് ഇതുവരെ താപനില 1.9 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്.
♾️
കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം.925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ററിയിലെ ഒന്നാം സ്ഥാനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. അടുത്ത വർഷത്തെ കലോൽസവത്തിന്‍റെ ഭക്ഷണ മെനുവിൽ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോൽസവ മാനുവൽ പരിഷ്കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചു.
♾️
ഇന്ത്യന്‍ ഫുട്ബോളില്‍ വമ്പന്‍ മാറ്റത്തിനായ് വിഷന്‍ 2047. ഇന്ത്യന്‍ ഫുട്ബോളിന്റെ സമഗ്ര വികസനത്തിനായി ആള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനാണ് വിഷന്‍ 2047 അവതരിപ്പിച്ചത്. 2047ല്‍ ഇന്ത്യന്‍ പുരുഷ വനിതാ ടീമുകളെ ഏഷ്യയിലെ ആദ്യ 4 ടീമുകളില്‍ ഒന്നാക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ എല്ലാ ജില്ലകളിലും 50 മൈതാനങ്ങള്‍ വീതം 65000 മൈതാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം എന്നും ഭാരവാഹികള്‍ അറിയിച്ചു.
0 Comments