♾️
സ്‌കൂള്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രാവിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും പരീക്ഷ. വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ധാരണയായത്.31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ. മാര്‍ച്ചില്‍ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഫെബ്രുവരി 19 മുതല്‍ 25 വരെ SSLC, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
♾️
കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷ (കീം) മേയ് 17ന് നടക്കും. ഒന്നാം പേപ്പറായ ഫിസിക്‌സ്- കെമിസ്ട്രി രാവിലെ പത്ത് മുതല്‍ 12.30 വരെയും രണ്ടാം പേപ്പറായ മാത്തമാറ്റിക്‌സ് ഉച്ച കഴിഞ്ഞ് 2.30 മുതല്‍ അഞ്ചുവരെയുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
www.cee.kerala.gov.in
♾️
തമിഴ് സിനിമാ താരം മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
♾️
ഡെൽഹി ടെസ്റ്റിൽ ഇന്ത്യക്ക് 115 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 113 റൺസിന്റെ ഓൾ ഔട്ടായി. ഒരു റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സഹിതം 114 റൺസിന്റെ ലീഡാണ് ഓസ്‌ട്രേലിയക്കുള്ളത്. ഇതോടെയാണ് ഇന്ത്യക്ക് വിജയലക്ഷ്യം 115 റൺസായി മാറിയത്. ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയാണ് ഓസീസിനെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി
0 Comments