♾️
ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകളുടെ തീയതി മാറ്റി. മാർച്ച് 27ന് നടക്കാനിരുന്ന പരീക്ഷകൾ മാർച്ച് നാലിലേക്കാണ് മാറ്റിയത്. 28ന് പല സ്ഥാലങ്ങളിലും തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ നടപടി. എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ല.
♾️
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് നിർദേശം.
♾️
പഠന-പാഠ്യേതര മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം, കായികം, അച്ചടക്കം തുടങ്ങി 50ഓളം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും സ്‌കൂളുകള്‍ക്ക് മാര്‍ക്ക് നല്‍കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് നിലവില്‍വരും. ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ സ്‌കൂളുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.സ്‌കൂളുകളുടെ അക്കാദമിക-അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിങ് സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് വിദ്യാഭ്യസ വിദഗ്ധര്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.
♾️
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് തികയണമെന്ന കേന്ദ്രനിർദേശം സംസ്ഥാനത്ത് കൂടിയാലോചനകൾക്ക് ശേഷമേ നടപ്പാക്കൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആറ് വയസ്സ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസ് പ്രവേശനം നൽകാവൂ എന്ന ചട്ടം കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.
0 Comments