നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 10.30ഓടെയാണ് മരണം സംഭവിച്ചത്. അർബുദത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 750ഓളം ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെന്റ് താരസംഘടനയായ അമ്മയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
0 Comments