Header Ads Widget

Responsive Advertisement





♾️
കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കുമെന്ന് റിപ്പോർട്ട്. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി. രണ്ട് പിറ്റ് ലൈനുകൾ ഇതിനായി വൈദ്യുതീകരിച്ചു. ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ പോലെ 8 കോച്ചുള്ള വന്ദേഭാരത് ട്രെയിനാകും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പിന്നീട് കോച്ചുകളുടെ എണ്ണം വർധിപ്പിക്കും.

♾️
2023-2024 അധ്യയന വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് എക്സാം മേയ് 17ന് നടക്കും. 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി : 2023 ഏപ്രിൽ 10.                                                          സൗജന്യ ഓൺലൈൻ എൻട്രൻസ് കോച്ചിങ് ആപ്പുമായി എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലുള്ള സംക്ഷിപ്തമായ നോട്ടുകളും, വീഡിയോ ക്ലാസ്സുകളും, പരിശീലന ചോദ്യങ്ങളും, ഉത്തര സൂചികകളും, മോഡൽ പരീക്ഷകളുമടക്കം എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിക്ക് ആവശ്യമായതെല്ലാം ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.     http://ksdconnect.lbscek.ac.in

♾️
ട്രെയിനുകളിൽ രാത്രി 10നു ശേഷം ഉച്ചത്തിൽപാട്ടുവച്ചും ചർച്ച നടത്തിയും ആവശ്യമില്ലാതെ ലൈറ്റു ഓൺചെയ്തും മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവർക്കെതിരെ നടപടി കർശനമാക്കാൻ റെയിൽവേ. ലംഘിക്കുന്നവർക്കെതിരെ സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് നിർദ്ദേശം.രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ വ്യവസ്ഥകളിൽ ചിലത് പുതുക്കിയിട്ടുണ്ട്. ഉറക്കസമയത്ത് യാത്രക്കാരുടെ ടിക്കറ്റ് പരിശോധനയിലും നിയന്ത്രണങ്ങളുണ്ട്.  രാത്രി യാത്രകളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുളള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ്  ഉദ്യോഗസ്ഥർക്കു റെയിൽവേയുടെ നിർദ്ദേശങ്ങൾ.അതേസമയം, 10 മണിക്കുശേഷം, ടിടിഇമാരുടെ ടിക്കറ്റു പരിശോധന വേണ്ടെന്ന നിർദ്ദേശം പ്രായോഗികമല്ലെന്നാണ് ജീവനക്കാർക്കിടയിലെ ചർച്ച. ദീർഘദൂര ട്രെയിനുകളിൽ സുരക്ഷിതത്വത്തിന്റെ ഭാഗമായും പലപ്പോഴും പരിശോധിക്കേണ്ടതായി വരും. എന്നാൽ, ചെറിയ ' ദൂരത്തേയ്ക്കുളള ടിക്കറ്റുകളുടെ പരിശോധനയിൽ ഇളവ് നൽകാനാകും.

♾️
കഴിഞ്ഞ മാസം ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ റെക്കോര്‍ഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം.






Post a Comment

0 Comments