Header Ads Widget

Responsive Advertisement




♾️
സംസ്ഥാനത്ത് വേനൽ ചൂട് ശക്തമാകുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് താപനില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ 41.3 ഡിഗ്രി സെൽഷ്യസ് പകൽ താപനില രേഖപ്പെടുത്തി.തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്. 

♾️
എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. മാർച്ച് 9ന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷ മാർച്ച് 29ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക.എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി. മാർച്ച് 9ന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷ മാർച്ച് 29ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക.4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും എസ് എസ് എൽ സി പരീക്ഷ എഴുതുന്നുണ്ട്. ഇതിൽ 2,13,801 ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിൽ ആകെ2,05,561 പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂ1,40,703 കുട്ടികൾ പരീക്ഷ എഴുതും. ഇതിൽ 72,031 പേർ ആൺകുട്ടികളാണ്.

♾️
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

♾️
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും. ഫാത്തിമ ആശുപത്രിയില്‍ ഡോ. പി.കെ.അശോകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ ആഭിമുഖ്യത്തിലാണു പണിമുടക്ക്. രോഗിയുടെ ബന്ധുക്കളായ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ സൂചനാ സമരം നടത്തി.

Post a Comment

0 Comments