പ്രശസ്ത നടന്‍ മാമുക്കോയ അന്തരിച്ചു. 77 വയസ്സായിരുന്നു. രണ്ടു ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാമുക്കോയയുടെ അന്ത്യം സംഭവിച്ചത് ഒരു മണിയോടെയായിരുന്നു. കണ്ണമ്പറമ്പ് ശ്മശാനത്തില്‍ സംസ്ക്കാരം നാളെ നടക്കും. ആശുപത്രിയില്‍ നിന്നും മൂന്ന് മണിയോടെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും . രാത്രി 10 മണിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.തിങ്കളാഴ്ച രാത്രി പൂങ്ങോട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുമ്പോള്‍ കുഴഞ്ഞുവീണ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതത്തിനൊപ്പം രക്തസ്രാവവും ഉണ്ടായതിനാല്‍ നില ഗുരുതരമാകുകയായിരുന്നു. മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ മൂന്ന് പതിറ്റാണ്ട് നിറഞ്ഞു നിന്ന സിനിമാജിവിതത്തില്‍ മലയാളികള്‍ക്ക് സംഭാവന ചെയ്ത നടനാണ് മാമുക്കോയ.
0 Comments