Header Ads Widget

Responsive Advertisement





♾️
തൃശ്ശൂർ പൂരം ഇന്ന് . ഘടക പൂരങ്ങളിൽ ഒന്നാമത്തേതായ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ തേക്കിൻകാട് എത്തിയ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേനട വഴി വടക്കുന്നാഥനിൽ പ്രവേശിച്ച് മടങ്ങും. പിന്നാലെ ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചുരക്കാട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ് ഭഗവതിമാരും വടക്കുന്നാഥനിലെത്തും.ഏഴരയോടെ തിരുവമ്പാടിയുടെ പൂരപ്പുറപ്പാട് ആരംഭിച്ചു. പതിനൊന്നരയോടെ നടുവിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കും. 12.15നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. രണ്ട് മണിക്കാണ് ചരിത്രപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. വൈകുന്നേരം അഞ്ച് മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് കുടമാറ്റം നടക്കും.

♾️
അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. സീനിയറോടക്ക് സമീപമാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് ദൗത്യസംഘം അരിക്കൊമ്പനുമായി വനാന്തരത്തിൽ എത്തിയത്.

♾️
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിയിരിക്കണമെന്നും അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേർന്ന് നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Post a Comment

0 Comments