Header Ads Widget

Responsive Advertisement






♾️
സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു.ഹയര്‍സെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകള്‍ കൂടി കണക്കാക്കി ഹയര്‍ സെക്കന്ററിയില്‍ സീറ്റുകള്‍ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകള്‍ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നല്‍കും. പുതിയ ബാച്ചുകള്‍ അനുവദിക്കുകയും ചെയ്യും. പ്രദേശിക സന്തുലിതാവസ്ഥ നിലനിര്‍ത്തി പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

♾️
കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഇതിന്റെ ഭാഗമായി  ഇന്നും നാളെയും  തീയറ്ററുകൾ പ്രവർത്തിപ്പിക്കില്ല. 

♾️
കേരളത്തില്‍ അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റും സഹിതമുള്ള മഴയ്ക്കു സാധ്യത. തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്കോട്ടു  സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറും.

Post a Comment

0 Comments