Header Ads Widget

Responsive Advertisement

കുടുംബ സംഗമവും ,വാർഷിക പൊതുയോഗവും







കോടഞ്ചേരി: കോടഞ്ചേരി യോഗക്ഷേമ ഉപസഭയുടെ   'അകത്തളം' എന്ന കുടുംബ സംഗമപരിപാടി 
മുറമ്പാത്തി പന്നിക്കോട്ട് ഇല്ലത്ത് നടന്നു.ഉപസഭാ പ്രസിഡണ്ട് എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി താമരക്കുളം ദിവാകരൻ നമ്പൂതിരി ഉദ്ഘാടനംചെയതു. ജില്ലാ പ്രസിഡൻ്റ് മധു അരീക്കര മുഖ്യ പ്രഭാഷണം നടത്തി.ആര്യൻ, ഹൃദ്യ, അശ്വതി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. 'മറക്കുടയ്ക്ക് കീഴിലെ മാനം ' എന്ന പുസ്തകമെഴുതിയ പാലാഞ്ചേരി ഉമാദേവി അന്തർജ്ജനത്തിനെ പൊന്നാട ചാർത്തി ആദരിച്ചു.
 ജില്ലാവനിതാ സഭ സെക്രട്ടറി ശ്രീജ അരീക്കര, ദ്രൗപദി നാരായണൻ, പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി, എന്നിവർ പ്രസംഗിച്ചു. ഉപസഭാ സെക്രട്ടറി നവീൻ കിഴക്കില്ലം സ്വാഗതവും ഇളമന ശ്രീധരൻ നമ്പൂതിരി കൃതജ്ഞതയും പറഞ്ഞു.യോഗാനന്തരം വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments