സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്.






സംസ്ഥാനത്ത്  ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. അഞ്ച് ദിവസത്തിനുശേഷമാണ് ഇന്ന് സ്വര്‍ണവില കൂടിയത്. 560 രൂപയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 44,120 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 5515 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ ഉയര്‍ന്ന് 4563 രൂപയുമായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി നിരക്ക് 103 രൂപയുമാണ്.

Post a Comment

0 Comments