Header Ads Widget

Responsive Advertisement







♾️
 ചാന്ദ്രദൗത്യം ചരിത്ര മുഹൂര്‍ത്തത്തിലേക്ക്. ചന്ദ്രയാന്‍-മൂന്നിന്റെ ലാന്‍ഡര്‍ ഇന്നു വൈകുന്നേരം ആറു മണി കഴിഞ്ഞു നാലു മിനിറ്റാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. ലാന്‍ഡറിനകത്തെ റോവര്‍ പുറത്തിറങ്ങി ചന്ദ്രനിലെ മണ്ണ് അടക്കമുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കും. ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്. ഭൂമിയിലെ കണക്കനുസരിച്ച് 14 ദിവസം. ലോകം ഇന്ത്യയുടെ ചന്ദ്രയാന്റെ ലാന്‍ഡിംഗ് പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്.

♾️
ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രഗ്നാനന്ദ ലോകകപ്പ് ചെസ് ഫൈനലിലെ ആദ്യ ഗെയിമില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ചു. 35 നീക്കങ്ങള്‍ക്ക് ശേഷമാണ് ആദ്യ ഗെയിമില്‍ ഇരുവരും സമനിലയില്‍ പിരിഞ്ഞത്. ഇന്ന് നടക്കുന്ന രണ്ടാം ഗെയിമില്‍ ജയിക്കുന്നയാള്‍ ലോകകപ്പ് സ്വന്തമാക്കും.

♾️
ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച നടക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 5,87,691 എ.എ.വൈ. കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. ആഗസ്റ്റ് 24 മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻകടകളിലൂടെ ഓണക്കിറ്റുകൾ വിതരണം ചെയ്യും.

♾️
അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. തമിഴ്നാട് വനമേഖലയിൽ ഉള്ള അരിക്കൊമ്പൻ എന്ന കാട്ടാന ഒറ്റപ്പെട്ട് കഴിയുന്നതായും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായും തെറ്റായ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും ചിലർ നത്തുന്നുണ്ട്. എന്നാൽ അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.






Post a Comment

0 Comments