♾️
ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത്  1427 പരാതിക്കാര്‍.   സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

♾️
സംസ്ഥാനത്ത് ഇന്നും മഴ തുടര്‍ന്നേക്കും. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും കടലാക്രമണത്തിന് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നിലവില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ഇല്ല. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

Post a Comment

0 Comments