Header Ads Widget

Responsive Advertisement

ശിവദ കൂക്കൾക്ക് കുഞ്ഞുണ്ണി-ചിത്രശലഭം പുരസ്കാരം സമ്മാനിച്ചു.





വേലാശ്വരം:ശിവദ കൂക്കൾക്ക് ചൈൽഡ് ഏജിൻ്റെ പത്താമത് കുഞ്ഞുണ്ണി- ചിത്രശലഭം കുട്ടികളുടെ സാഹിത്യ പുരസ്കാരം സമ്മാനിച്ചു.കാസർഗോഡ് ജില്ലയിലെ  വേലാശ്വരം ഗവ.യു.പി.സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയായ ശിവദ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയാണ്. സ്കൂൾ കലോത്സവ ഉദ്ഘാടനചടങ്ങിൽ വെച്ച് സ്കൂൾ ഹെഡ് മാസ്റ്റർ വിഷ്ണു നമ്പൂതിരി.ടി ശിവദയ്ക്ക് പുരസ്കാരം നൽകി.പി.ടി.എ പ്രസിഡണ്ട് വിനോദ് പി. അധ്യക്ഷത വഹിച്ചു. സുനിൽ പി.വി , അജയൻ. പി.വി ,ശശികുമാർ. കെ.വി., എന്നിവർ സംസാരിച്ചു. രമേശൻ മടയമ്പത്ത് സ്വാഗതവും സ്കൂൾ ലീഡർ ആദി കേശ് നന്ദിയും പറഞ്ഞു.
....................................................

ചൈൽഡ് ഏജ്
കൊളത്തൂർ
അത്തോളി
കോഴിക്കോട്.
673315
childageO4@gmail.com
...................................................


Post a Comment

0 Comments