അൻപത്തെട്ട് ദിവസം ആയിരത്തി നാനൂറ് മണിക്കൂറിനുള്ളിൽ എഴുന്നൂറ് വാട്ടർ കളർ ചിത്രങ്ങൾ. ഫാത്തിമ ഫിദ എന്ന പതിമൂന്ന് വയസ്സുകാരി ബ്രഷിനും ജലഛായങ്ങൾക്കും കാൻവാസിനുമിടയിൽ
വ്യാപരിച്ച നേരങ്ങൾക്കനന്തരം മിഴിവേറിയ അനേകം ചിത്രങ്ങൾ പിറന്നു. ഈ പ്രായത്തിൽ മറ്റൊരാളും ചെയ്യാത്ത സർഗ്ഗസപര്യക്ക് ഫിദ വേൾഡ് വൈഡ് റെക്കോർഡ് സമ്മാനിതയായി. കോഴിക്കോട് നല്ലളം സ്വദേശിനിയായ ഫാത്തിമ ഫിദ കോഴിക്കോട് ബി.ഇ.എം ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. വാകേരി അബൂബക്കറിൻ്റെയും ഫസീലയുടെയു ഏകമകളാണ് ഫാത്തിമ ഫിദ. നേരത്തെ യു.ആർ.എഫ് ഏഷ്യ റെക്കോർഡും നേടിയിട്ടുണ്ട്.
ചൈൽഡ് ഏജ് സംഘടിപ്പിച്ച കുട്ടികൾക്കുള്ള 'ഡ്രോയിംഗ് ബുക്ക് 'പെയിൻ്റിംഗ് എക്സിബിഷനിൽ ഫാത്തിമ ഫിദ പങ്കെടുത്തിട്ടുണ്ട്.
0 Comments