♾️
ഡൽഹിയിൽ വായു മലിനീകരണം തുടര്‍ച്ചയായ നാലാം ദിവസവും രൂക്ഷം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍(എക്യുഐ) ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം 483 ആയി. മലിനീകരണ തോത് വരും ദിവസങ്ങളിൽ കുറയുമെന്നാണ് റിപ്പോർട്ടുകൾ. ദീപാവലി കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു.
♾️
സംസ്ഥാനത്തെ ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു. പാലക്കാട് ഡിവിഷന് കീഴിലെ എക്‌സ്പ്രസ്, സ്‌പെഷ്യൽ ട്രെയിനുകൾക്കാണ് അധികമായി രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ കൂടെ അനുവദിച്ചത്. ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി.
♾️
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
0 Comments