♾️
അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന ചൈനീസ് നിർമ്മിത ഡ്രോൺ വെടിവെച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന് കടത്തുന്നതിനിടയാണ് സുരക്ഷാ സേന ഡ്രോൺ തകർത്തത്. പാക് അതിർത്തിയായ പഞ്ചാബിലെ ടാർൻ തരൺ ഗ്രാമത്തിലാണ് സംഭവം. തരൺ ഗ്രാമത്തിലെ മാരി കാംബൊക്കെ എന്ന കൃഷിയിടത്തിലാണ് ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. തുടർന്ന് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും, ബിഎസ്എഫും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ ഡ്രോൺ കണ്ടെത്തുകയായിരുന്നു.
♾️
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാലിന് രാവിലെ കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എട്ടാം തീയതി സമാപന സമ്മേളനത്തില്‍ സിനിമാ താരം മമ്മൂട്ടി മുഖ്യാതിഥി ആകും. 239 ഇനങ്ങളിലായി പതിനാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
♾️
പെട്രോൾ പമ്പുകൾ ഇന്ന് രാത്രി 8 മണി മുതൽ നാളെ രാവിലെ ആറുവരെ അടച്ചിടും. പെട്രോൾ പമ്പുകൾക്ക് നേരെയുള്ള അക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടുന്നത്.
0 Comments