Header Ads Widget

Responsive Advertisement








♾️
സംസ്ഥാനത്ത് 379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകൾ 2552 ആയി. രണ്ട് പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരിൽ 90 ശതമാനവും കേരളത്തിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ കൊവിഡ് ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

♾️
കടന്നപ്പള്ളി രാമചന്ദ്രനും, കെ ബി ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ പ്രത്യേക വേദയിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 

♾️
ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട, മലയാളി അടക്കമുള്ള 8 നാവികരുടെയും വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതി വധശിക്ഷ ഇളവു നൽകി ഇവർക്ക് തടവു ശിക്ഷ വിധിച്ചു.

Post a Comment

0 Comments