♾️
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെ ട്രയല്‍ റണ്‍ നടത്തി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഈ വിവരം കെ എസ് ടി സി ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. ഗണേഷ് കുമാര്‍ ഓടിച്ച ബസിലെ യാത്രക്കാരായിരുന്നത് കെ എസ് ആര്‍ ടി സിയിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമായിരുന്നു. ബസ് ഈ മാസം അവസാനത്തോടെ നിരത്തിലിറങ്ങും.

♾️
സെർവർ തകരാറുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പരിഹരിച്ചതായി കെഎസ്ഇബി. സെർവർ തകരാറിലായതിനെ തുടർന്ന് വൈദ്യുതി ബിൽ അടയ്ക്കുന്ന സേവനങ്ങളടക്കം തടസ്സപ്പെട്ടിരുന്നു. ചില സംവിധാനങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് തകരാറിന് കാരണമെന്നും, ഇത് പരിഹരിച്ചിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി. രണ്ടു ദിവസം മുൻപാണ് വൈദ്യുതി ബോർഡിന്റെ ഒരുമ എന്ന നെറ്റ് സോഫ്റ്റ്‌വെയറിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തത്.

Post a Comment

0 Comments