♾️
മേക്ക് ഇൻ ഇന്ത്യ മേക്ക് ഫോർ വേൾഡെന്ന സങ്കൽപത്തിലുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിൽ ലോകത്തിനു വേണ്ടി ഇന്ത്യ വിമാനങ്ങൾ ഡിസൈൻ ചെയ്യുമെന്നും പ്രധാനമന്ത്രി. ബംഗളൂരുവിൽ ബോയിങ് വ്യോമയാന ക്യാമ്പസ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
♾️
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഒ.പി നിരക്കുകൾ ഏകീകരിക്കണമെന്ന് പഠന സമിതി ശിപാർശ. തുക എത്രയെന്ന് നിർദേശിച്ചിട്ടില്ല. ഏറ്റവും ചുരുങ്ങിയ നിരക്ക് നിശ്ചയിക്കണമെന്ന നിർദേ ശത്തോടെയാണ് ഫീസ് നിർണയ തീരുമാനം സർക്കാറിന് വിട്ടത്.
♾️
രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്കു നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളില്‍ 16 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുത്. അധ്യാപകര്‍ ബിരുദധാരികളെങ്കിലും ആയിരിക്കണം. അദ്ധ്യാപകരുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ചേര്‍ക്കണം. ന്യായമായ ഫീസേ വാങ്ങാവൂ. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയാല്‍ ബാക്കി തുക തിരികെ നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 25000 മുതല്‍ ഒരു ലക്ഷം വരെ രൂപ പിഴ ഈടാക്കണം. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണം.
♾️
കേരളത്തിൽ സൗഹൃദ മത്സരത്തിന് തയ്യാറായ അർജന്റീന ഫുട്‌ബോൾ ടീം മലപ്പുറത്തും കൊച്ചിയിലും കളിക്കാനാണ് സാധ്യത. അടുത്തവർഷം ഒക്‌ടോബർ രണ്ടാംവാരമാണ് ടീം എത്തുക. ലയണൽ മെസി അടക്കമുള്ള ലോകകപ്പ് ടീമാണ് വരുന്നത്.
0 Comments