Header Ads

 







♾️
കൊല്ലത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിൽ നാലു വയസ്സുകാരന് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. അസുഖം പിടിപെട്ട കുട്ടിയുടെ സഹോദരൻ നാല് ദിവസം മുൻപ് കടുത്ത വയറിളക്കവും പനിയും ബാധിച്ച് മരിച്ചിരുന്നു.

♾️
സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ വാർഷിക സഹവാസ ക്യാമ്പ് ഞായറാഴ്ച മുതൽ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിൽ നടക്കും.സംസ്ഥാനത്തെ വിവിധ സ്കൂളിൽ നിന്നായി 650 കേഡറ്റുകളാന് എസ്. പി.സി യംഗ് ലീഡേഴ്സ് കോൺക്ലേവ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.ക്യാമ്പിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് എസ്.എ.പി ക്യാമ്പിൽ നിർവ്വഹിക്കും.

Post a Comment

0 Comments