Header Ads Widget

Responsive Advertisement





♾️
സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നു. കോഴിക്കോട്,  തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് 3 മുതല്‍ 4 നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

♾️
എസ്.എസ്.എൽ സി പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടക്കും. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മാർച്ച് ഒന്ന് മുതൽ മാർച്ച്‌ 26 വരെ ഹയർ സെക്കണ്ടറി പരീക്ഷയും നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്.

♾️
പേയ്ടിഎം പേയ്മെന്റ്‌സ് ബാങ്ക് ബാങ്കിന്റെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ആശ്വാസവുമായി റിസര്‍വ് ബാങ്ക്. ബദല്‍ ക്രമീകരണങ്ങള്‍ക്കും പേയ്ടിഎം ബാങ്കിംഗ് സേവനങ്ങള്‍ക്കും വാലറ്റുകള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവയിലെ ഇടപാടുകള്‍ക്കുമുള്ള സമയപരിധി ഫെബ്രുവരി 29ല്‍ നിന്ന് നീട്ടി നല്‍കി. പുതുക്കിയ സമയപരിധി മാര്‍ച്ച് 15 വരെയാണ്.

Post a Comment

0 Comments