Header Ads Widget

Responsive Advertisement





♾️
എറണാകുളം-ഷൊർണൂർ റൂട്ടിൽ മൂന്നാം പാതയ്ക്കുള്ള സർവേ അവസാനത്തിലേക്ക് അടുക്കുമ്പോൾ കേരളത്തിൽ മറ്റൊരു പാതയുടെ സാധ്യത കൂടി റെയിൽവേ പരിഗണിക്കുന്നതായി റിപ്പോർട്ട്. മലബാറിലേക്കുള്ള ട്രെയിൻ യാത്രാ ദൂരം കുറയ്ക്കാൻ സഹായിക്കുന്ന തൃശൂർ- ഗുരുവായൂർ-തിരുനാവായ ഇരട്ടപ്പാതയുടെ സാധ്യതയാണ് റെയിൽവേ പരിശോധിക്കുന്നത്.
നിലവിൽ തൃശൂരിൽ നിന്നുള്ള രണ്ടാമത്തെ പാത ഗുരുവായൂരിൽ അവസാനിക്കും.

♾️
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

0 Comments