♾️
മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടർന്ന് ആഗോളതലത്തിൽ വിവിധ സേവനങ്ങൾ തടസ്സപ്പെട്ടു.കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും സാങ്കേതിക പ്രശ്‌നമുണ്ടെന്ന് കാണിക്കുന്ന ബ്ലൂ സ്‌ക്രീൻ ഓപ് ഡെത്ത് കാണിക്കുകയും ചെയ്യുന്നതായി ലോകമെമ്പാടുമുള്ള യൂസർമാർ പരാതിപ്പെടുന്നു.
♾️
ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി. 2021 മെയ് മാസത്തില്‍ ഐഡിബിഐയിലെ സര്‍ക്കാരിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. വരുന്ന 23-ാം തീയതി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ബാങ്കിന്റെ ഓഹരി വില്‍പന പ്രഖ്യാപിച്ചേക്കും.
♾️
കര്‍ണാടകയിലെ ഷിരൂരില്‍ നാല് ദിവസം മുമ്പുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു.
0 Comments