♾️
ബ്രസീലില്‍ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ടവരില്‍ 8 ക്യാന്‍സര്‍ രോഗ വിദഗ്ധരും. ബ്രസീലിലെ വിന്‍ഹെഡോയില്‍ വെള്ളിയാഴ്ചയുണ്ടായ വിമാന അപകടത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. ക്യാന്‍സര്‍ രോഗ സംബന്ധിയായ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി പുറപ്പെട്ട എട്ട് ഡോക്ടര്‍മാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.
♾️
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകൾ ഒഴികെയുള്ള മറ്റ് 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
♾️
സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴി കിലോയ്ക്ക് 100 രൂപ മുതൽ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില.
0 Comments