♾️
വയനാട് ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായി സുരക്ഷിതമായ സ്ഥലത്ത് ടൗൺഷിപ്പ് നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കും. സ്‌കൂളുകൾ പൂർണമായി തകർന്നതോടെ വിദ്യാഭ്യാസത്തിന് ബദൽ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

♾️
ഒളിംപിക്സ് ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമാവുക എന്ന ലക്ഷ്യത്തോടെ പുരുഷ വിഭാഗം സെമിയില്‍ ചരിത്രനേട്ടം കുറിക്കാന്‍ ലക്ഷ്യ സെന്‍ ഇന്നിറങ്ങും. നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സന്‍ ആണ് ലക്ഷ്യ സെന്നിന്റെ എതിരാളി. ഇന്ത്യന്‍ സമയം ഉച്ചക്ക് 12നാണ് മത്സരം തുടങ്ങുക.

Post a Comment

0 Comments