വിദ്യാർത്ഥികളിൽ ശാസ്ത്ര കൗതുകമായ് "ഇമേജിനേറിയം 2024.






കോഴിക്കോട് :പരപ്പിൽ എം.എം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്ര-ഗണിത-സാമൂഹ്യശാസ്ത്ര ഐ.ടി മേള "ഇമേജിനേറിയം 2024" സംഘടിപ്പിച്ചു.കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.അസീസ് മേള ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ ശാസ്ത്ര-ഗണിത-സാമൂഹ്യ ശാസ്ത്ര-സാങ്കേതികവിദ്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു മേള ഒരുക്കിയത്.സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ(വനശ്രീ മാത്തോട്ടം) കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ വനം വന്യജീവികളെക്കുറിച്ചുള്ള ബോധവൽക്കരണാർത്ഥം ഫോട്ടോ എക്സിബിഷനും നടത്തി. ചൂരൽ മലയിൽ സംഭവിച്ച പ്രകൃതി ദുരന്ത മാതൃക ഉൾപ്പെടെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി യുപി,ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളുണ്ടാക്കിയ ഉപകരണം,മാതൃകകളും, ചാർട്ടുകളും ശാസ്ത്രമേളയിൽ പ്രദർശിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ കെ.കെ ജലീൽ,ഹെഡ്മാസ്റ്റർ സി.സി ഹസൻ, എം.ഇ.എ ട്രഷറർ എം.വി അബ്ദുൽ നജീബ്,ജോയിൻ സെക്രട്ടറി പി.വി ഹസ്സൻ കോയ,വിവിധ ക്ലബ്ബ് കൺവീനർമാരായ മുജീബ് റഹ്‌മാൻ,നുസ മറിയം ഷഫ്ന,ജെസ്സി ഫാത്തിമ, ജാസിർ,അബൂബക്കർ പള്ളിത്തൊടിക,ആബിദ,എം.പി.ടി.എ ചെയർപേഴ്സൺ ആശ അഫ്സൽ,പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർമാരായ അബ്ബാസ് നടുവട്ടം,സുമയ്യ,നൂറുദ്ദീൻ
എന്നിവർ ശാസ്ത്രമേളയിൽ സംബന്ധിച്ചു.മേളയിൽ മികവാർന്ന ഇനങ്ങളുടെ വിധി നിർണയം ജഡ്ജ്‌മെന്റ് പാനൽ മെമ്പർമാരായ മുഹമ്മദ്‌ അബ്ദുൽ ബാസിത്ത്,
അബ്ദുൽ ലത്തീഫ് എന്നിവർ നിർവ്വഹിച്ചു.
➖➖➖➖➖➖➖

Post a Comment

0 Comments