♾️
വയനാട് ദുരന്തത്തിൽ ഉറ്റവരെയും തൊട്ടുപിന്നാലെ നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

♾️
സെപ്തംബർ മാസത്തില്‍ കെഎസ്‌ആർടിസി ചരിത്ര നേട്ടം കൈവരിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.കെഎസ്‌ആർടിസിയുടെ 85 ശതമാനം ഡിപ്പോകള്‍ സെപ്തംബറില്‍ പ്രവർത്തന ലാഭം നേടി. കേരളത്തിലെ 93 ഡിപ്പോകളില്‍ 85 ശതമാനം ഡിപ്പോകളും സെപ്തംബറില്‍ പ്രവർത്തന ലാഭം നേടിയെന്ന് മന്ത്രി അറിയിച്ചു.

Post a Comment

0 Comments