കൊയിലാണ്ടി :മികവുറ്റ സേവനത്തിന് 2024 ലെ രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി കെ മുരളീധരനെ ആദരിച്ചു. കൊയിലാണ്ടിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനവും, ഉപഹാരസമർപ്പണവും കൊയിലാണ്ടി മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.
അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഗ്രേഡ് എ എസ് ടി ഓഫീസർമാരായ പി കെ ബാബു, മജീദ് എം, ജനാർദ്ദനൻ ഇ പി, ഫയർ & റസ്ക്യു ഓഫീസർ ബിനീഷ് കെ, ഹോംഗാർഡ് ഓംപ്രകാശ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റേഷൻ ഓഫീസർ സി കെ മുരളീധരൻ മറുപടി പ്രസംഗം നടത്തി.സ്റ്റേഷൻ റിക്രിയേഷൻ ക്ലബ് സെക്രട്ടറി നിധിപ്രസാദ് സ്വാഗതവും ഫയർ & റസ്ക്യു ഓഫീസർ സജിത്ത് സി നന്ദിയും പറഞ്ഞു.
0 Comments