Header Ads


വിമാനങ്ങൾക്കുനേരെ വ്യാജ ബോംബ് ഭീഷണി; 25കാരൻ അറസ്റ്റിൽ.



വിമാനങ്ങള്‍ക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തം നഗര്‍ സ്വദേശിയായ ശുഭം ഉപാധ്യായ(25)യാണ് ഡല്‍ഹിയില്‍ പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിലാണ് ഇയാൾ അറസ്റ്റിലായത്. ടിവിയില്‍ സമാനമായ ഭീഷണി വാര്‍ത്തകള്‍ കണ്ടപ്പോള്‍ പ്രശസ്തിക്കു വേണ്ടിയാണ് പ്രതി ഭീഷണി സന്ദേശം അയച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
ഇതുവരെ നടന്ന ഭീഷണികളില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ആളാണ് ശുഭം ഉപാധ്യായ. കഴിഞ്ഞയാഴ്ച 17 വയസുകാരനെ മുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Post a Comment

0 Comments