അത്തോളി: നവംബർ 13ന് മൂന്ന് മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാസമർപ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ 9 സ്ഥാനാത്ഥികളും വയനാട്ടിൽ 21 സ്ഥാനാർത്ഥികളുമാണ് മത്സര രംഗത്തുള്ളത്.
ഡോ .പി. സരിൻ, രാഹുൽ മാക്കൂട്ടത്തിൽ, സി കൃഷ്ണകുമാർ എന്നിവരാണ് പാലക്കാട് പത്രിക സമർപ്പിച്ചവരിൽ പ്രമുഖർ.ചേലക്കരയിൽ രമ്യ ഹരിദാസ്, യു.ആർ പ്രദീപ്, കെ.ബാലകൃഷ്ണൻ എന്നിവരാണ് പ്രധാനികൾ. വയനാട് ലോകസഭ മണ്ഡലത്തിൽ പത്രിക നൽകിയവരിൽ പ്രമുഖർ പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവരാണ്. മണ്ഡലങ്ങളിൽ എല്ലാ മുന്നണികളുടെയും നേതാക്കൾ തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കത്തിലാണ്.
0 Comments