കോഴിക്കോട്. കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചു, ഔദ്യോഗിക പ്രഖ്യാപനം 28നു നടത്തുമെന്നു മേയർ ബീന ഫിലിപ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് എന്നിവർ പറഞ്ഞു.
75 വാർഡുകളിലെയും ഡിജി കേരളം പദ്ധതി പ്രവർത്തനങ്ങൾ 23നു പൂർത്തിയായി. ഓഗസ്റ്റിലാണു ഡിജി കേരളം പദ്ധതി പ്രവർത്തനം ആരംഭിച്ചത്. നടൻ ആസിഫ് അലി ബ്രാൻഡ് അംബാസഡറായി പ്രചാരണ പ്രവർത്തനം നടത്തിയിരുന്നു. 5,388 വൊളന്റിയർമാർ പദ്ധതിയിൽ പ്രവർത്തിച്ചു. അവർക്കുള്ള പരിശീലനമാണ് ആദ്യം നടന്നത്.
തുടർന്നു നടത്തിയ സർവേയിൽ 30,203 പഠിതാക്കളെ കണ്ടെത്തി. സർവേയും ഡിജിറ്റൽ സാക്ഷരതയും ആദ്യം പൂർത്തിയായതു ചെലവൂർ വാർഡിലാണ്.
=================
0 Comments