ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ആദ്യ ഗഡു അടക്കുന്നതിനുള്ള തിയ്യതി ഒക്ടോബർ 31 വരെ നീട്ടി. | ചുഴലിക്കാറ്റിന് സാധ്യത | സ്വർണ്ണവില മുന്നോട്ട്.






♾️
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു അടക്കുന്നതിനുള്ള തിയ്യതി ഒക്ടോബർ 31 വരെ നീട്ടി. ഒരാൾ 1,30,300രൂപ വീതം അടക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ 31നകം പണമടക്കേണ്ടതാണ്.പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും നവംബർ 5നകം സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

♾️
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. ഒക്ടോബർ 22ന് രാവിലെയാണ് തീവ്ര ന്യൂനമർദമായും 23ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

♾️
സംസ്ഥാനത്ത് സ്വർണവില
റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഇന്ന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെറെ വില 58,400 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 7300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ശനിയാഴ്ച‌യാണ് ആദ്യമായി സ്വർണവില 58000 കടന്നത്.ഈ മാസത്തിൻ്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില.

Post a Comment

0 Comments