പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ ‘ചിതറിയ കലാചിത്രങ്ങളു’ടെ കവർ പ്രകാശനം ചെയ്തു.





പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ പുതിയ ലേഖനസമാഹാരമായ "ചിതറിയ കലാ ചിത്രങ്ങൾ" കവർ പ്രകാശനം കവി മേലൂർ വാസുദേവൻ ഫേസ് ബുക്ക്‌ പേജിലൂടെ നിർവ്വഹിച്ചു.
വിഷയ വൈവിദ്ധ്യം കൊണ്ടും പഠനത്തിന്റെ സമഗ്രത കൊണ്ടും ഏറെ ശ്രദ്ധേയമാണ് ഈ പുസ്തകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, മലയാളത്തിൽ ഒരു രചയിതാവ് തന്റെ 97ാം വയസ്സിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകമെന്ന അപൂർവ്വതകൂടി ഈ പുസ്തകത്തിനുണ്ട്. പേപ്പർ സ്‌ക്വയർ പബ്ലിഷേഴ്സ്, തൃശ്ശൂർ ആണ് പ്രസാധകർ. പുസ്തകത്തിന്റെ പ്രകാശനം നവംബർ 3 ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവ വാര്യർ കൊയിലാണ്ടിയിൽ വച്ച് നിർവ്വഹിക്കും.

Post a Comment

0 Comments