3ന്യൂസ്@4പി.എം






♾️
ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ജപ്പാനിലെ ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടന അതിജീവിതരുടെ കൂട്ടായ്മയാണ് നിഹോൻ ഹിഡാൻക്യോ.

♾️
തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

♾️
ലോകത്ത് ആകെയുള്ള 5,574 കടുവകളില്‍ 75 ശതമാനവും ജീവിക്കുന്നത് ഇന്ത്യയില്‍. കടുവകളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലായി 3,682 കടുവകളുണ്ടെന്നാണ് കണക്ക്. 2023 ജൂലൈ 29ലെ നാഷ്ണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 3,167നും 3,925നും ഇടയില്‍ കടുവകള്‍ നമ്മുടെ കാടുകളില്‍ ജീവിക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments